1

വിഴിഞ്ഞം: വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിൽ 55 ദിവസം നീണ്ടുനിന്ന ഉത്സവം നിലത്തിൽ പോരോടെ സമാപിച്ചു. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന നിലത്തിൽ പോര് കാണാൻ ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ എത്തിയിരുന്നു. നിലത്തിൽ പോരിന് ശേഷം ഗുരുസിയും വെണ്ണിയൂർ അമ്മാംതോട്ടം കുളത്തിൽ ആറാട്ടും നടന്നു. ആറാട്ടിനുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ ദേവീവിഗ്രഹം മുടിപ്പുര സന്നിധിയിലെത്തി. തുടർന്ന് ദേവിയെ അകത്തെഴുന്നള്ളിച്ചു. പറണേറ്റ് ഉത്സവത്തിനുശേഷം നടതുറക്കുന്ന 30ന് രാവിലെ പൊങ്കാല, വൈകിട്ട് വിശേഷാൽ പൂജ എന്നിവ നടക്കും.