
തിരുവനന്തപുരം: ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ ഭാരവാഹികളായി ആർ.എസ്. അനിൽ (പ്രസിഡന്റ്), വിശ്വവത്സലൻ (വർക്കിംഗ് പ്രസിഡന്റ്), ജെ. വേണുഗോപാൽ(വൈസ് പ്രസിഡന്റ്), കെ.പി. വർഗീസ് (സെക്രട്ടറി), വി. ഗോപകുമാർ (ജോയന്റ് സെക്രട്ടറി), വി.വി. ഗഗാറിൻ (സംഘടനാ സെക്രട്ടറി), എൻ.എൻ. ഗിരീഷ്‌കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഡിവിഷണൽ സമ്മേളനം സെൻട്രൽ ഗവൺമെന്റ് എംപ്ളോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി. ജെയിംസ്, കെ.എ.എസ്. മണി, എം.എം. റോളി, സി.എസ്. കിഷോർ, പി.എൻ. സോമൻ, ആർ. നാഗരാജൻ, കെ.ജി. അജിത്കുമാർ, ജി. ശ്രീകണ്ഠൻ, സുശോഭനൻ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷണൽ സെക്രട്ടറി ബിജു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.