ആറ്റിങ്ങൽ: പ്രേംനസീറിന്റെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അടൂർ പ്രകാശ്‌ എം.പി മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. പ്രേംനസീറിന്റെ വീട് വിൽക്കാൻ പോകുന്നുവെന്ന വാർത്ത വേദനയുണ്ടാക്കുന്നതാണ്. ഈ വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമായി സംരക്ഷിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മൂന്ന് ഗിന്നസ് റെക്കാഡുകളും പത്മഭൂഷൺ തുടങ്ങി അനവധി അംഗീകാരങ്ങൾ നേടിയ പ്രേംനസീറിന്റെ ചിറയിൻകീഴിലുള്ള വീട് വരും തലമുറയ്ക്കും പ്രചോദനമാകാനുള്ളതാണെന്നും എം.പി പറയുന്നു.