വിഴിഞ്ഞം: വെണ്ണിയൂർ വവ്വാമൂല സെന്റ് ജോസഫ് ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 10 ന് ജപമാല, ലിറ്റിനി, നൊവേന. 10.30 ന് ഇടവക വികാരി ഫാ. ആർ. തോമസ് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. 25 ന് വൈകിട്ട് 6.45 ന് കുടുംബ നവീകരണ ധ്യാനം റവ. ജോർജ് മൈക്കിൾ നയിക്കും. 28 വരെ ദിവസവും വൈകിട്ട് 5.30ന് ജപമാല,ലിറ്റിനി, നൊവേന,29 ന് രാത്രി 7ന് ഇടവക വാർഷികാഘോഷവും കലാവിരുന്നു. 30 ന് വൈകിട്ട് 6ന് നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് കോവളം ഫെറോന വികാരി ഫാ.ലാസർ ബെനഡിക്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ പിതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചപ്ര പ്രദക്ഷിണം. മേയ് 1 ന് രാവിലെ 10.30ന് ബലിയർപ്പണം.