
തിരുവനന്തപുരം : ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ ദേശീയ പ്രസിഡന്റായി ഡോ.വി.ജി.പ്രദീപ് കുമാറിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റാണ്. മുംബെയിൽ നടന്ന അസോസിയേഷൻ വാർഷിക സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് ഡോ.ആനന്ദ് അലൂർക്കർ (പൂനെ), സെക്രട്ടറി ഡോ.അരവിന്ദ് ശർമ്മ (അഹമ്മദാബാദ്), ട്രഷറർ ഡോ.വിക്രം ഹുഡഡ് (ബാംഗ്ലൂർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.