വെള്ളറട:എസ്.എൻ.ഡി.പി യോഗം വേങ്കോട് ശാഖാ വാർഷികവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും.ശാഖാ പ്രസിഡന്റ് കെ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തും.യോഗം ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ.എസ്.കെ.അശോക് കുമാർ,സി.കെ.സുരേഷ് കുമാർ,യൂണിയൻ കൗൺസിലംഗങ്ങൾ,ശാഖാ സെക്രട്ടറി അശോകൻ പുതുക്കുളങ്ങര എന്നിവർ സംസാരിക്കും.തുടർന്ന് ശാഖാ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കും.