award

തിരുവനന്തപുരം:മാദ്ധ്യമ പ്രവർത്തകർക്ക് സാമൂഹിക ജീവിതത്തിൽ വലിയ പങ്കുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ മാദ്ധ്യമ പുരസ്കാരങ്ങൾ സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും മികച്ച ദൃശ്യ മാദ്ധ്യമ അഭിമുഖത്തിനുമുള്ള അവാർഡ് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷിനും അച്ചടി മാദ്ധ്യമ രംഗത്തെ മികവിനുള്ള അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി. റെജിക്കും മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു.

സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് ഡോ.ശ്രീവത്സൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,​ കെ.ചന്ദ്രിക,​ഡോ.കലാമണ്ഡലം വിമല മേനോൻ തുടങ്ങിയവർ പങ്കെടുത്തു.