മലയിൻകീഴ് : സി.പി.ഐ.വിളപ്പിൽ ലോക്കൽ സമ്മേളനം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.വിളപ്പിൽശാല എൻ.കെ.ലെനിൻ നഗറിൽ (രോഹിണി ഒാഡിറ്റോറിയത്തിൽ) നടന്ന സമ്മേളനത്തിൽ മുതിർന്ന പാർട്ടി അംഗം കൃഷ്ണൻനായർ പതാക ഉയർത്തി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഡി.ഷാജി (വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ),ശോഭന,അനിൽകുമാർ,സതീഷ്കുമാർ എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി തീരുമാന പ്രകാരം വിളപ്പിൽ ലോക്കൽ കമ്മിറ്റിയെ പേയാട്,വിളപ്പിൽ മേഖലകളായി തിരിച്ച് 13 അംഗങ്ങളുള്ള രണ്ട് ലോക്കൽ കമ്മിറ്റികളാക്കി.വിളപ്പിൽ ലോക്കൽകമ്മിറ്റി സെക്രട്ടറിയായി അജിജോർജിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അജയനെയും പേയാട് ലോക്കൽകമ്മിറ്റി സെക്രട്ടറിയായി കാവിൻപുരം അനിൽകുമാറിനെയും അസിന്റ് സെക്രട്ടറിയായി സൈമണെയും സമ്മേളനം തിരഞ്ഞെടുത്തു.സി.പി.ഐ,യ്ക്ക് വിളപ്പിൽ പഞ്ചായത്തിൽ 19 ബ്രാഞ്ച് കമ്മിറ്റികളാണ് നിലവിലുള്ളത്.