nancy

തിരുവനന്തപുരം: രാജ്യത്തെ ഭരണമണ്ഡലങ്ങളിൽ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുന്നതോടൊപ്പം സാഹിത്യ- സാംസ്‌കാരിക പ്രവർത്തന മേഖലകളിലും മഹിളകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണയും മുൻ വൈസ് ചാൻസലറുമായ ഡോ. ജാൻസി ജെയിംസ് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമിയും വൈ.എം.സി.എയും ചേർന്ന് ലോക പുസ്തക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'നാരിചേതന: വനിതാ കവി സംഗമം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എസ്. സരോജം അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി ഉപദേശകസമിതി അംഗം ഡോ.കായംകുളം യൂനുസ്, റെജി കുന്നുംപുറം, വി.വി.കുമാർ, ഷാജി ജെയിംസ് എന്നിവർ പങ്കെടുത്തു. മല്ലികാ വേണുകുമാർ, ഷാമിലാ ഷൂജ, ഫില്ലിസ് ജോസഫ്, രജനി മാധവിക്കുട്ടി, സുഭാഷിണി തങ്കച്ചി, ഷുഹാന നിസാം, കബനി ബി.ഗീത എന്നിവർ കവിതകൾ അവതരിപ്പിച്ചു.