phh

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ സിൽവർ ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീർ കോൺഗ്രസ് പ്രവർത്തകൻ ജോയിയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമരദിവസം ഷബീർ ജോയിയുടെ വയറ്റിൽ ചവിട്ടുന്ന ദൃശ്യം വിവാദമായിരുന്നു. അതിന്റെ അന്വേഷണ റിപ്പോർട്ട് റൂറൽ എസ്.പിയുടെ പരിഗണനയിലിരിക്കേയാണ് പുതിയ മർദ്ദന ദൃശ്യം പുറത്തുവന്നത്. ഇതിനു മുമ്പ് നാലുതവണ സസ്പെൻഷനിലായിട്ടുണ്ട്.