kalolsavam

കൊല്ലം: മൂന്നുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ആവേശമായി 23-ാമത് കേരള യൂണിവേഴ്സിറ്റി യൂണിയൻ യുവജനോത്സവത്തിന് കൊല്ലത്ത് തുടക്കമായി. 27ന് സമാപിക്കും. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജിലെ കെ.പി.എ.സി ലളിത നഗറിൽ ഇന്നലെ വൈകിട്ട് 5ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻ പിള്ള പതാക ഉയർത്തി. 6ന് മന്ത്രി കെ.എൻ. ബാലഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്തു.

കേരളം നോളജ് എക്കോണമിയാകണമെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി.കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
മുമ്പ് യുവജനോത്സവങ്ങളിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞാണ് പൂമരം എന്ന സിനിമ ചിത്രീകരിച്ചതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സംവിധായകൻ ഏബ്രിഡ് ഷൈൻ പറഞ്ഞു.

യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ,​ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. അനന്തു തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾ സംഘാടകരായി.