
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിതാവ് പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയെ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റു ചെയ്തു.
വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അഞ്ചാഴ്ചയോളം വളർച്ചയുണ്ടായിരുന്നു. അഞ്ച് മക്കളിൽ ഏകമകളാണ് പെൺകുട്ടി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കേസുകൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ നിയമപ്രകാരം ഗർഭച്ഛിത്രം നടത്തുന്നതിന് അനുമതി തേടുന്നതടക്കമുള്ള നടപടികൾ നടന്നുവരികയാണ്. അറസ്റ്റിലായ പ്രതിയെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.