
ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിലെ ആക്രിക്കടയിൽ മോഷണം നടത്തിയ യുവാവിനെ സി. സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടി. മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിയായ അനീഷിനെയാണ് പിടി കൂടിയത്. പള്ളിശ്ശേരിക്കൽ സ്വദേശിയായ ഹമീദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ നിന്ന് വെള്ളിയാഴ്ചയാണ് രണ്ട് ലക്ഷത്തോളം രൂപയുടെ ചെമ്പ്, പിത്തള, ഓട്ട് പാത്രങ്ങൾ എന്നിവ മോഷണം പോയത്. സ്ഥാപന ഉടമ പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കുറിച്ച് വിവരങ്ങൾ കിട്ടിയത്.വ്യാഴാഴ്ച രാത്രി ഇവിടെ എത്തിയ പ്രതി കടയുടെ പൂട്ട് കട്ടർ ഉപയോഗിച്ച് തകർത്ത് സാധനങ്ങൾ കടത്തുകയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവിലെ ഒരു കടയിൽ വിറ്റ സാധനങ്ങളിൽ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ വീണ്ടെടുത്തു. പ്രതി മുൻപ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആളാണ്.