കഠിനംകുളം : മണക്കാട്ടിൽ അമ്മൻകോവിൽ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയുടെ 23-ാം വാർഷികവും ക്ഷേത്ര ഉത്സവവും 24 മുതൽ 30 വരെ നടക്കും. 24ന് രാവിലെ 6.30ന് ക്ഷേത്ര തന്ത്രി തിരുവല്ല അരയാൽ കീഴില്ലം എൻ.കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം,വൈകിട്ട് 5.45ന് ക്ഷേത്ര മേൽശാന്തി ഗൗതം ശങ്കർ വാദ്ധ്യാർ മഠം കാർമ്മികത്വത്തിൽ ദീപാരാധനയും ഉത്സവ ചടങ്ങുകളും,25ന് രാത്രി 9ന് പുഷ്പാഭിഷേകം 26ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ,27ന് രാവിലെ മഹാഗണപതിഹോമം,തുടർന്ന് ഉത്സവ ചടങ്ങുകൾ,28ന് രാത്രി ക്ളാസിക്കൽ ഡാൻസ്, 8ന് പുഷ്പാഭിഷേകം,വിശേഷാൽ പൂജയും വിളക്കും,29ന് രാത്രി ക്ളാസിക്കൽ ഡാൻസ്,30ന് രാവിലെ ഗണപതിഹോമം, 8.30 മുതൽ പ്രതിഷ്ഠാവാർഷിക പൂജകൾ,കളഭാഭിഷേകവും കലശപൂജയും, വൈകിട്ട് 4ന് പൊങ്കാല,രാത്രി താലപ്പൊലി,നാടൻപാട്ട്.