
കളമശേരി: കേരള സർക്കാർ ഭാഗ്യക്കുറിയുടെ ഏപ്രിൽ 18ലെ ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് നൽകി ലോട്ടറി വിൽപ്പനക്കാരിയുടെ 1000 രൂപ തട്ടിയെടുത്തു. ഏലൂർ കണ്ടെയ്നർ റോഡിന് സമീപം ഭാഗ്യക്കുറി വില്പന നടത്തുന്ന ബീനയുടെ പക്കൽ 1000 രൂപ നറുക്ക് വീണ ടിക്കറ്റിന്റെ പകർപ്പ് നൽകി 600 രൂപയുടെ ടിക്കറ്റും 400 രൂപയും വാങ്ങി കബളിപ്പിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ ചെറുപ്പക്കാരനാണ് ചതി ചെയ്തത്. WH 413 134 നമ്പറിലുള്ള വിൻവിൻ ടിക്കറ്റിന്റെ പിൻവശത്ത് മൂവാറ്റുപുഴ മാതാ ലോട്ടറി ഏജൻസിയുടെ സീലാണ് പതിപ്പിച്ചിട്ടുള്ളതെങ്കിലും പേരും ഫോൺ നമ്പറുമില്ല. ബീനയുടെ സമീപം തന്നെ ലോട്ടറി വിൽക്കുന്ന തമ്മനം സ്വദേശി 67 കാരി അല്ലിയെയും ഏതാനും മാസം മുമ്പ് ഇതേ രീതിയിൽ കബളിപ്പിച്ച് 1000 രൂപ തട്ടിയെടുത്തിരുന്നു.