
കണ്ണൂർ: വഴിയാത്രക്കാരനെ കൊള്ളയടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചിറക്കൽ കൊയ്യപ്രത്തെ കെ. മുജീബ് (33), കാടാച്ചിറയിലെ മുഹമ്മദ് ബഷീർ (27), അത്താഴക്കുന്നിലെ പല്ലൻ നസീർ എന്നിവരെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് പാറക്കണ്ടിയിൽ വച്ചാണ് വളപട്ടണം സ്വദേശിയായ സി.സി മുഹമ്മദിനെ മൂന്നംഗസംഘം കൊള്ളയടിച്ചത്. ഇയാളുടെ കൈയിലുണ്ടായിരുന്ന 11,000 രൂപയും മൊബൈൽ ഫോണും അകമി സംഘം തട്ടിയെടുത്തു. മുഹമ്മദ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടത്തിലുള്ള അജേഷിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.