
കൽപ്പറ്റ: വഴിത്തർക്കത്തെ തുടർന്ന് പള്ളിക്കുന്നിൽ അദ്ധ്യാപികയ്ക്കും ഭർത്താവിനും മർദ്ദനമേറ്റതായി പരാതി. പള്ളിക്കുന്ന് വെള്ളച്ചിമൂല പാലപാറ്റ ജെയ്സൺ (42), ഭാര്യ നിതു (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കിണറിൽ നിന്ന് വെള്ളം എടുക്കാനായി പോയപ്പോൾ സമീപവാസിയും സംഘവും ചേർന്ന് തന്നെ മർദ്ദിച്ചതായി മർദ്ദനമേറ്റ അദ്ധ്യാപിക നീതു പറഞ്ഞു. നീതുവിന്റെ ശരീരത്തിൽ പലയിടത്തായി മർദ്ദനമേറ്റ പാടുകളുണ്ട്. വസ്ത്രം വലിച്ചുകീറിയ നിലയിലായിരുന്നു. നീതുവിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് ഭർത്താവ് ജയ്സണ് തനിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ പുളിക്കതൊട്ടിൽ തങ്കച്ചൻ, മകൻ, രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. കുറച്ചു കാലമായി നിലനിൽക്കുന്ന വഴി തർക്കത്തെ തുടർന്നാണ് മർദ്ദനം. അതേസമയം ജയ്സണും നീതുവും ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്ന് തങ്കച്ചൻ പറഞ്ഞു.