
മണ്ണുത്തി: കാപ്പ നിയമപ്രകാരം നാട് കടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാൻ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി സ്വദേശികളായ കോലങ്ങാത്ത് വീട്ടിൽ സത്യജിത്ത്, പടിഞ്ഞാറെ വീട്ടിൽ ബ്രമജിത്ത്, പടിഞ്ഞാറെ വീട്ടിൽ സത്യജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം നാട് കടത്തിയ കൊഴുക്കുള്ളി സ്വദേശി ജീഷ്ണു നാട്ടിലെത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾ കൊടുങ്ങല്ലുക്കാവ് ക്ഷേത്രത്തിന് സമീപം എത്തിയ വിവരം ലഭിച്ച പൊലീസ് അവിടെനിന്നും പ്രതികളെ പിടികൂടി. ഇവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മണ്ണുത്തി എസ്.ഐമാരായ കെ. പ്രദീപ്കുമാർ, കെ.എസ്. ജയൻ, സീനിയർ സി.പി.ഒ രഘുറാം, സി.പി.ഒമാരായ ബിനുക്കുട്ടൻ, സഹാദ്, നിരാജ്മോൻ, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.