ചെങ്ങന്നൂർ: ബിവറേജിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഓതറ, കോഴിമല , തൈപറമ്പിൽ ശ്രീനിവാസനെ (43) ആണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ബിവറേജസ് ഔട്ട് ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് ഇയാൾ വില കൂടിയ വിദേശ മദ്യം കവർന്നത്. പ്രീമിയം കൗണ്ടറിൽ നിന്ന് 1800 രൂപ വില വരുന്ന രണ്ട് കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇവിടുന്ന് നേരത്തെ മൂന്നു തവണ സമാനമായ രീതിയിൽ ഇയാൾ മദ്യം കടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.