wara

കിളിമാനൂർ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ മടവൂർ പഞ്ചായത്ത് വാർഡ് തല വിളംബരജാഥ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു ദേവ് പഴുവടി ബാലചന്ദ്രനായരുടെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജ ഷൈജു ദേവ് കർഷക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിത്ത് പായ്ക്കറ്റുകളുടെ വിതരണോദ്ഘാടനം മുതിർന്ന കർഷകനായ വിശ്വംഭരൻ പിള്ളക്കു വിത്തു പായ്ക്കറ്റ് നൽകി കൃഷി ഓഫീസർ ആശാറാണി നിർവഹിച്ചു. കുട്ടികർഷകർ പച്ചക്കറി തൈകൾ നട്ടു. വനിതകർഷകയായ ജലജകുമാരിയുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ ആശാറാണി നിർവഹിച്ചു. തുടർന്നു പദ്ധതിയെക്കുറിച്ച് ജില്ലാ മാനേജർ പി. അനീഷ് വിശദീകരിച്ചു. വാർഡ് തല കർഷകസമിതിയിലെ, അംഗങ്ങൾ. കൃഷി അസിസ്റ്റന്റ് ജി. ശ്രീകുമാർ, മറ്റു കർഷകർ തുടങ്ങിയവർ പങ്കെടുത്തു.