
നെയ്യാറ്റിൻകര:താലൂക്ക് എൻ. എസ്.എസ് യൂണിയൻ,ഹ്യൂമൻ റിസോഴ്സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി അവബോധന ക്ലാസ് സംഘടിപ്പിച്ചു.യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഹൈ ടെക് സെൽ എസ്.പി. ബിജുമോൻ ക്ലാസ് നയിച്ചു.മികച്ച തഹസിൽദാർ പുരസ്‌കാരം ലഭിച്ച ശോഭ സതീഷിനെ ആദരിച്ചു.ഹ്യൂമൻ റിസോഴ്സ് സെൽ കോ ഓർഡിനേറ്റർ പ്രവീൺ കുമാർ ,യൂണിയൻ സെക്രട്ടറി വി.ഷാബു,എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ഡി.വേണുഗോപാൽ,വി.നാരായണൻ കുട്ടി ,അഡ്വ.അജയകുമാർ,യൂണിയൻ ഭരണസമിതി അംഗങ്ങളായ മധുകുമാർ,കെ. രാമചന്ദ്രൻ നായ,വിക്രമൻ നായർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ.ജി.നായർ എന്നിവർ നേതൃത്വം നൽകി.