vld1

വെള്ളറട: എസ്.എൻ.ഡി.പി യോഗം വേങ്കോട് ശാഖയുടെ വാർഷികവും തിരഞ്ഞെടുപ്പും ശാഖ ഹാളിൽ പ്രസിഡന്റ് കെ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. വൈ.എസ്.കുമാർ,അശോകൻ പുതുകുളങ്ങര, മുരുകൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ഗോപിനാഥൻ (പ്രസിഡന്റ് ),മുരുകൻ വൈസ് (പ്രസിഡന്റ് ),അശോകൻ പുതുകുളങ്ങര (സെക്രട്ടറി ),ബൈജു.വി (യൂണിയൻ പ്രതിനിധി),അനിൽ കുമാർ ലളിത മന്ദിരം, സുരേഷ് കുമാർ പ്രശാന്തിയിൽ, ശിവരാജൻ തമ്പുരു,സുരേന്ദ്രൻ.സി,​ മോഹനൻ.എസ്,​ മോഹനൻ.ബി,​ പ്രിജി.വി,​ സജീവ് (എക്സിക്യുട്ടീവ് അംഗങ്ങൾ)​,സത്യാഭാമ,ബിജു.കെ,​സുരേഷ് കുമാർ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ)​,ശാഖ സെക്രട്ടറി അശോകൻ സ്വാഗതവും ബിജു.കെ നന്ദിയും പറഞ്ഞു.