
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് അഗ്നി രക്ഷാനിലയത്തിന് പുതുതായി അനുവദിച്ച അഡ്വാൻസ് റസ്ക്യു ടെൻഡർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ,അസി.സ്റ്റേഷൻ ഓഫീസർ എ.ടി.ജോർജ്ജ്,ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.ഫയർ സർവീസ് സംസ്ഥാന തല സ്പോർട്സ് മീറ്റിൽ 4 വെള്ളി മെഡൽ കരസ്ഥമാക്കിയ റോഷൻ രാജിനെ അനുമോദിച്ചു. സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ നിർവഹിച്ചു.