
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാകരം മന്ത്രി എം.വി. ഗോവിന്ദൻ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണ് അവാർഡ് തലസ്ഥാന ജില്ലാ പഞ്ചായത്ത് സ്വന്തമാക്കുന്നത്. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സ്റ്റാൻഡിഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. സുനിത, വിളപ്പിൽ രാധാകൃഷ്ണൻ,വി.ആർ സലൂജ,എം.ജലീൽ,സെക്രട്ടറി റോയ് മാത്യു എന്നിവരും ഡി.സുരേഷ് കുമാറിനൊപ്പം ഉണ്ടായിരുന്നു.പദ്ധതി തുകയുടെ മികച്ച വിനിയോഗം,പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപാകരപ്രദമായ മികച്ച പദ്ധതികൾ നടപ്പിലാക്കാൽ തുടങ്ങി പൊതുവായ ഭരണപരമായ കാര്യങ്ങളിൽ പുലർത്തിയ കൃത്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ്.