sivagiri

ശിവഗിരി: തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനകജൂബിലിയുടെയും ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ആഗോളതല ഉദ്ഘാടനം നാളെ രാവിലെ 10ന് ഡൽഹിയിൽ പ്രധാനമന്ത്റി നരേന്ദ്രമോദി നിർവ്വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി നിവേദനാനന്ദ തുടങ്ങിയവർ പങ്കെടുക്കും.