p

തിരുവനന്തപുരം: സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും പി.ആർ.ഡിയുടെയും സഹകരണത്തോടെ ഭാരത്‌ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമോത്സവത്തിന് ഇന്ന് തുടക്കം. അസാം,ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 16 കലാരൂപങ്ങൾ അരങ്ങേറും. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് വൈകിട്ട് 7 നാണ് ആദ്യാവതരണം. ഇന്ത്യൻ ഗ്രാമോത്സവത്തിന്റെ കേരളയാത്രയിൽ രണ്ട് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ 130 ഓളം കലാപ്രതിഭകൾ പങ്കെടുക്കും. ഏപ്രിൽ 30 ന് മാവേലിക്കരയിൽ മന്ത്രി സജി ചെറിയാൻ ഇന്ത്യൻ കലാസംഘത്തെ ആദരിക്കും. മേയ് 15ന് തിരുവനന്തപുരത്ത് സമാപിക്കും.