
വർക്കല:പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥസാലയിൽ മൂന്ന് ദിവസത്തെ കുട്ടികളുടെ ചിത്രകലാക്യാമ്പ് തുടങ്ങി. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ആശാറാണി, ആർ.രേണുക,ആനിപവിത്രൻ, കാവ്യഉണ്ണി എന്നിവർ സംസാരിച്ചു.അദ്ധ്യാപകനായ ചെറുന്നിയൂർ സനോജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.കുട്ടികൾക്ക് ഗ്രന്ഥസാലയെയും പുസ്തകങ്ങളും പരിചയപ്പെടുത്തുന്ന പരിപാടിയും നടന്നു. 41വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.പ്രവർത്തി പരിചയവും വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.