
ചേരപ്പള്ളി : കീഴ്‌പാലൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ സൗഹൃദ സദസ് ജില്ലാ പഞ്ചായത്ത് അംഗം എ.മിനി ഉദ്ഘാടനം ചെയ്തു.കുമാരി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാമിഷൻ കമ്മ്യൂണിറ്റി കൗൺസിലർ ദീപാറാണി വി.എം. സ്ത്രീകളും സാമൂഹ്യസുരക്ഷയും എന്ന വിഷയത്തിൽ ക്ളാസെടുത്തു.ആര്യനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സരസ്വതിഅമ്മ,റീനാസുന്ദരം,കുമാരി ഗൗരിനന്ദന,കുമാരി കാവേരി എന്നിവർ സംസാരിച്ചു.