
തിരുവനന്തപുരം:സംസ്ഥാനത്ത് പൂട്ടിയ വിദേശ മദ്യശാലകൾ തുറക്കാൻ സർക്കാർ ഉത്തരവിറങ്ങുമ്പോൾ, ഇതിൽ കൂടുതലും എറണാകുളം , ഇടുക്കി ജില്ലകളിലാണ്-. എട്ടു വീതം . കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആറെണ്ണം വീതവും.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായും, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും പൂട്ടിയ വിദേശ മദ്യ ചില്ലറ വില്പനശാലകളാണ് ബെവ്കോ വീണ്ടും തുറക്കുന്നത്. മദ്യവില്പന ശാലകളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ , 175 ഔട്ട്ലെറ്റുകളെങ്കിലും തുറക്കണമെന്ന് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയിരുന്നു.
തുറക്കാൻ സാദ്ധ്യത
(ജില്ല തിരിച്ച്)
തിരുവനന്തപുരം - പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം, അമ്പലമുക്ക്,മടവൂർ
കൊല്ലം-തേവലക്കര, ഭരണിക്കാവ്, വവ്വാക്കാവ്, ചാത്തന്നൂർ, കറ്റമുക്ക്, കടപ്പാക്കട
പത്തനംതിട്ട- കോഴഞ്ചരി
ആലപ്പുഴ-കളർകോട്, പിച്ചു അയ്യർ, രാമങ്കരി ,പൂച്ചാക്കൽ
കോട്ടയം -പൂലിക്കൽ കവല, വാകത്താനം, കൊല്ലപ്പള്ളി, കിടങ്ങൂർ, മുണ്ടക്കയം, കുമരകം
ഇടുക്കി- പാമ്പനാർ, കഞ്ഞിക്കുഴി, വെള്ളത്തൂവൽ, മാങ്കുളം, ഏലപ്പാറ, മുരിക്കാശ്ശേരി, കരിങ്കുന്നം, തങ്കമണി
എറണാകുളം- മുല്ലശ്ശേരി കനാൽ, പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, കാലടി, വാഴക്കുളം,
മുളംതുരുത്തി
തൃശ്ശൂർ - പഴയന്നൂർ, മുണ്ടുപാലം, ഗുരുവായൂർ, തൃപ്പ്രയാർ, മാള
പാലക്കാട്- പാലക്കാട്, തൃത്താല, പട്ടാമ്പി, ഒലവക്കോട്, കൊല്ലംകോട്, നെന്മാറ
മലപ്പുറം - പരപ്പനങ്ങാടി, വണ്ടൂർ , കോഴിച്ചേന.
കോഴിക്കോട് - മുക്കം, താമരശ്ശേരി, കല്ലായി റോഡ്, അത്താണിക്കൽ, വി.എം.ബി റോഡ്, കൊട്ടോളി
വയനാട് - ചേപ്പാട്, പടിഞ്ഞാറെത്തറ, കൽപ്പറ്റ, മീനങ്ങാടി.
കണ്ണൂർ- ഉള്ളിക്കൽ, ധർമ്മടം, ചെറുപുഴ, കേളകം.
കാസർകോട് - കളിക്കടവ്, ഉദുമ.