haris-thaha

വർക്കല: ഇടവ ജി.എം യു.പി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മഴവില്ല് 2022 എന്ന സർഗ്ഗശേഷി വ്യക്തിത്വ വികസന ക്യാമ്പ് വാർഡ് മെമ്പർ ഹർഷദ്സാബു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ആർ. ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഫസിലുദ്ദീൻ സ്വാഗതവും ഹെഡ്‌മാസ്റ്റർ ഡി. സതീശൻ നന്ദിയും പറഞ്ഞു. സുവർണ്ണൻ പരവൂർ നയിച്ച നാടൻപാട്ട്, നാടൻചിന്ത് പരിശീലനവും അവതരണവും മജിഷ്യൻ ഹാരിസ് താഹയുടെ മാജിക് പരിശീലനവും അവതരണവും സി.വി. വിജയകുമാർ നയിച്ച ഗണിതകേളി, സുരേഷ് നയിച്ച കഥാമൃതം, ലിജ. എം.എസ് സരിത. ആർ എന്നിവരുടെ പാഴ് വസ്തുക്കൾകൊണ്ടുള്ള കലാരൂപങ്ങളുടെ നിർമ്മാണവും പരിശീലനവും നാടകപ്രവർത്തകൻ അംശു. വി.എസ് നയിച്ച നാടകകളരിയും നടന്നു.