തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സൗജന്യമായി നടത്തുന്ന സമ്മർ സ്‌കൂളിൽ സീറ്റ് ഒഴിവുകൾ. ആറാം ക്ലാസ്സിനും പത്താം ക്ലാസിനുമിടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫീസ് 150 രൂപ. രണ്ടു ഫോട്ടോകൾ, സ്‌കൂൾ ഐഡന്റിറ്റി കാർഡ് / കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖ എന്നിവയുമായെത്തിയാൽ സ്‌പോട്ട് അഡ്മിഷൻ ലഭിക്കും. സമ്മർ സ്‌കൂൾ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ. നാടകം, കല, ശാസ്ത്രം, സാമൂഹികം, വായന, പരിസ്ഥിതി, കൃഷി തുടങ്ങി വിവിധ വിഷയങ്ങളിലെ ക്ലാസ്, സംവാദം, കലാപരിപാടികൾ തുടങ്ങിയ വയാണ് സമ്മർ സ്‌കൂളിൽ . യാത്ര, മുഖാമുഖം എന്നിവയുമുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ അപേക്ഷകൾ സമർപ്പിക്കാം. സമ്മർ സ്‌കൂൾ ഉദ്ഘാടനം 27ന് മന്ത്രി.ആർ.ബിന്ദു. വിളിക്കാം : 77368 93884.