
ബാലരാമപുരം:രാജ്യത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുത്ത ദീൻ ദയാൽ ഉപാധ്യായ പുരസ്കാരത്തിന് അർഹമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിനെ കെ.എസ്.ടി.എ ബാലരാമപുരം സബ്ജില്ലാ കമ്മിറ്റി ആദരിച്ചു.സംസ്ഥാന എക്സിക്യൂട്ടീവംഗം എം.എസ്.പ്രശാന്ത് ഉപഹാരം സമ്മാനിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ബി.എം ശ്രീലത, ജില്ലാ എക്സിക്യൂട്ടീവ് എസ്.എൽ.റെജി ,ജില്ലാ കമ്മിറ്റിയംഗം പ്രഭ,സബ്ജില്ലാ സെക്രട്ടറി എ.എസ്. മൻസൂർ, പ്രസിഡന്റ് പി.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.