
ബോളിവുഡിലെ പ്രമുഖ നടനെതിരെ നടി ഇഷ കോപികർ രംഗത്ത് . ഒറ്റയ്ക്ക് തന്നെ കാണാൻ വരണമെന്ന് നടൻ ക്ഷണിച്ചെന്നും ഇൗ സംഭവത്തിന് ശേഷം താൻ മാനസികമായി തകർന്നു പോയിയെന്നും ഇഷ കോപികർ.
രണ്ടായിരത്തിന്റെ പകുതിയോടെയാണ് സംഭവം നടന്നത്. പ്രശസ്തനായ സംവിധായകൻ വിളിച്ചു. നിർമ്മാതാവ് ചെയ്യാൻ നിശ്ചയിച്ച സിനിമയിലെ നായകന്റെ ഗുഡ് ലിസ്റ്റിൽ എന്റെ പേരുണ്ടെന്ന് പറഞ്ഞു. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ഉടൻ ആ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് കാണാൻ ചെല്ലാൻ ആവശ്യപ്പെട്ടത്. ഉടൻ തന്നെ നിർമ്മാതാവിനെ വിളിച്ച് സിനിമയിൽ നിന്ന് ഒഴിവാകുന്നതായി അറിയിച്ചെന്ന് ഇഷ പറഞ്ഞു.ഈ സംഭവം തന്നെ ഏറെ ഉലച്ചു. തനിക്ക് ഇത് ആദ്യം ആനുഭവമെന്നും ഇഷ പറഞ്ഞു.നടന്റെ പേര് വെളിപ്പെടുത്തണമെന്ന് ഇഷയോടെ ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പേര് വെളിപ്പെടുത്താതെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഇഷ.