
ബാലരാമപുരം : ഭഗവതിനട ധർമ്മസേവിനി ഗ്രന്ഥശാലയുടെ സർഗസപര്യ പുരസ്കാരം മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. തിക്കുറിശി ഗംഗാധരന് നൽകി ആദരിച്ചു.വസതിയായ കൈരളി സദനത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ഐ. ബി സതീഷ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ പ്രീജ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ടി. മനോജ്, പഞ്ചായത്ത് അംഗങ്ങളായ സി. ആർ. സുനു, ഭഗവതിനട ശിവകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് കെ. രാമചന്ദ്രൻനായർ, സെക്രട്ടറി ബിജു പ്രിയദർശൻ എന്നിവർ സംസാരിച്ചു.