ചേരപ്പള്ളി : സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനം പൂർത്തിയായി.ലോക്കൽ സമ്മേളനം മേയ് 22, 23 തീയതികളിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി നാളെ വൈകിട്ട് 4ന് പറണ്ടോട് സീം കോളേജിൽ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, സെക്രട്ടേറിയറ്റ് അംഗം പുറുത്തിപ്പാറ സജീവ് എന്നിവർ സംസാരിക്കും.