കൊല്ലം: മോഹിനിയാട്ടം,​ ഫാൻസി ഡ്രസ്,​ കഥകളി എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ സോന സുനിൽ കലാതിലകമാകാനുള്ള സാദ്ധ്യതയേറി. കേരള നടനം എം.എ രണ്ടാം വർഷ വിദ്യാർത്ഥിനിയായ സോനയ്‌ക്ക് ഇതുവരെ 15 പോയിന്റാണുള്ളത്. കേരള നടനം, നങ്ങ്യാർക്കൂത്ത്, ഫോക് ഡാൻസ് എന്നീ ഇനങ്ങളിലും സോന മത്സരിക്കുന്നുണ്ട്.