കൊല്ലം: കലോത്സവത്തിൽ ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജാണ് മുന്നിട്ടുനിൽക്കുന്നത്. 26 പോയിന്റാണുള്ളത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് 20 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജ് 13 പോയിന്റോടെ മൂന്നാമതും ചേർത്തല എസ്.എൻ കോളേജ് 10 പോയിന്റുമായി നാലാമതും 9 പോയിന്റുമായി കൊല്ലം എസ്.എൻ വിമൻസ് കോളേജ് അഞ്ചാം സ്ഥാനത്തുമാണ്.