pinarayi-vijayan

തിരുവനന്തപുരം: മേയോക്ളിനിക്കിലെ തുടർ ചികിത്സാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഭാര്യ കമല, മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ, പേഴ്സണൽ അസിസ്റ്രന്റ് വി.എ. സുനീഷ് എന്നിവർ അനുഗമിക്കുന്നുണ്ട്. മേയ് പത്തിന് തിരിച്ചെത്തുമെന്നാണ് അറിയുന്നതെങ്കിലും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വൈകിയേക്കാം.