dd

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ് 1 മുതൽ 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 30ന് വൈകിട്ട് 5.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളുടെയും മറ്റ് അനുബന്ധ പരിപാടികൾക്കായുള്ള വേദികളുടെയും സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്. ഗെയിംസിന്റെ പ്രചാരണാർത്ഥം യാത്ര തുടങ്ങിയ കേരള ഗെയിംസ് ഫോട്ടോവണ്ടി പര്യടനം പൂർത്തിയാക്കി 28ന് തലസ്ഥാനത്തെത്തിച്ചേരും.