തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസന് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി സർക്കാർ ഉത്തരവായി. അഡിഷണൽ ചീഫ്സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വഹിച്ചിരുന്ന ചുമതലകളാണ് കെ.എസ്. ശ്രീനിവാസന് കൈമാറിയത്.