
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് ഒരുക്കിയ ഇഫ്ത്താർ സംഗമം ഡി .കെ മുരളി എം .എൽ. എ ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് സി .ഐ സൈജു നാഥ് അദ്ധ്യക്ഷത വഹിച്ചു.മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ,പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്,സി.പി .എം ഏരിയാ കമ്മിറ്റി സെക്രട്ടറി സലിം ,അൽ അമാന ഗോൾഡ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ നജീബ്, എസ് .ഐമാരായ സുധീഷ്, മനോജ്, ശശിധരൻ നായർ, സാജൻ, അൻസാരി, ഷറഫുദ്ദീൻ, സുനിൽകുമാർ, പ്രൊബേഷൻ എസ് .ഐ ബിനീഷ്, എ.എസ്.ഐ മാരായ സുധീർ ഖാൻ,സനിത,അജോയ് സി നായർ,സാജു,എസ്.സി.പി.ഒ ഇർഷാദ്, ഷജിൻ ജനമൈത്രി കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ സംബന്ധിച്ചു.