mankodradhakrishnan

വിതുര: കാട്ടുപന്നിയുടെ ആക്രമണത്തിൽ നഷ്ടം നേരിടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നും കൃഷിനാശത്തിന് വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് വിതുര താലൂക്കാശുപത്രിയിൽ കഴിയുന്ന ടാപ്പിംഗ് തൊഴിലാളി മേമല സ്വദേശി മുരുകനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയിൽ കഴിയുന്ന സമയത്ത് കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ചികിത്സ പൂർണമായും സൗജന്യമാക്കണം.

വനം റേഞ്ച് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് ചികിത്സാ ധനസഹായം ഉടൻ അനുവദിക്കണമെന്ന് മാങ്കോട് ആവശ്യപ്പെടുകയും ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്,വിതുര ലോക്കൽ സെക്രട്ടറി അജിൽ കല്ലാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ജി.ആനന്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സുനിത, കല്ലൻകുടി മനോഹരൻ,രതികുമാർ,എ. ബിനോയ് , കല്ലാർ വിക്രമൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.