വർക്കല:ടെലഫോൺ എക്സ്ചേഞ്ചിൽ 27ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ബി.എസ്.എൻ.എല്ലിന്റെ പരാതിപരിഹാര അദാലത്ത് നടക്കും.നിലവിൽ ഉപഭോക്താക്കൾക്കുളള കുടിശിക ഇളവുകളോടെ അടച്ചുതീർക്കൽ വിഛേദിക്കപ്പെട്ട ടെലഫോൺ കണക്ഷനുകൾ അതേനമ്പറിൽ ലാൻഡ് ലൈനിലോ അതിവേഗ ഫൈബർ കണക്ഷനിലോ പുനസ്ഥാപിക്കൽ,പുതിയ അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ പ്രത്യേക ഇളവുകളോടെ എടുക്കൽ തുടങ്ങിയവ അദാലത്തിലൂടെെ നടത്താവുന്നതാണ്.പങ്കെടുക്കുന്നവർക്ക് പുതിയ 4ജി സിം സൗജന്യമായി നൽകും.കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധിയുളള മൊബൈൽ കണക്ഷനുകളും ലഭ്യമാണ്.