photo

പാലോട്: പേരയം സി.എസ്.ഐ ഇടവക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലോട് പഴവിള തടത്തരികത്ത് വീട്ടിൽ ലില്ലി (68), സുശീല(74) എന്നീ സഹോദരികൾക്ക് വീട് നിർമ്മിച്ചു നൽകി.

വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഓലകുടിലിൽ കഴിഞ്ഞ ഇവർക്ക് പേരയം ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ രാപ്പകലില്ലാതെ അധ്വാനിച്ചാണ് എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽദാനം മുൻ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി ഡോ.പി.കെ. റോസ് ബിസ്റ്റ് നിർവ്വഹിച്ചു. ഇടവക ശുശ്രൂഷകൻ ചന്തു മാർക്കോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കാൽവിൻ ക്രിസ്റ്റോ, സി.പി. ജസ്റ്റിൻ ജോസ്, അനീഷ് വർഗീസ്, അജിലാൽ, സത്യജോസ് പുനലാൽ എന്നിവർ പങ്കെടുത്തു.