1

വിഴിഞ്ഞം:വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവ് ദേശീയ പഞ്ചായത്ത്‌ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ആർ.എസ്.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കില റിസോഴ്സ്‌ പേഴ്സൺമാരായ പിവൈ.അനിൽകുമാർ,രാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമപ്രിയ,സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് റാണിവത്സലൻ,സി.ഡി.എസ് ചെയർപേഴ്സൺ അനിത എന്നിവർ സംസാരിച്ചു.