geor

നെയ്യാറ്റിൻകര: താലൂക്കിലെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളികളുടെ നേതൃയോഗം മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന മേയ് ദിന സമ്മേളനത്തിൽ താലൂക്കിൽ നിന്ന് 3000 പേർ പങ്കെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ഉള്ളൂർ മുരളി, ഡി.സി.സി ഭാരവാഹികളായ അഡ്വ.എം. മുഹിനുദ്ദീൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, എം.സി. സെൽവരാജ്, കൊല്ലയിൽ രാജൻ, പി.ദയാനന്ദൻ, വണ്ടിത്തടം പത്രോസ്, ഗോപാലകൃഷണൻ നായർ, പാലക്കടവ് വേണു, ആര്യങ്കോട് ഗോപാലകൃഷ്ണൻ, കുളങ്ങരക്കോണം വിജയൻ, ജി.എം. സുഗുണൻ, കാവുവിള ജയൻ, വിനു തുടങ്ങിയവർ പങ്കെടുത്തു.