
കടയ്ക്കാവൂർ: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നിലയ്ക്കാമുക്കിന് സമീപത്ത് നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിലയ്ക്കാമുക്ക് നേടിയവിള വീട്ടിൽ അനുദാസാണ് (23) പിടിയിലായത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതി മുൻപും പല പ്രാവശ്യം കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് പ്രതി കഞ്ചാവുമായി പരിസരപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.