sudi

വെഞ്ഞാറമൂട്: മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ. വെഞ്ഞാറമൂട് മുക്കുന്നൂർ ത്രിവേണി ജംഗ്ഷൻ എസ്.എസ് ഭവനിൽ സുകുമാരനാണ് (65) പരിക്കേറ്റത്. ഇയാളുടെ മകൻ സുധീഷ് കുമാറിനെയാണ് (27) ഇന്നലെ പുലർച്ചെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പക്ടർ സൈജു നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 12നാണ് കേസിന് ആസ്പദമായ സംഭവം. സുധീഷ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും പിതാവ് നൽകാൻ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിൽ സമീപത്തുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് വെട്ടുകയും മർദ്ദിക്കുകയുമായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുകുമാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.