തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം കള്ള്-ചെത്ത് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് ദേശീയ കള്ള്-ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ്‌ എൻ.അഴകേശൻ,തൊടിയൂർ രാമചന്ദ്രൻ, കെ.കെ.പ്രകാശൻ, വേലായുധൻ പാലക്കാട്‌, കുരിപ്പുഴ വിജയൻ, പി.കെ.വേണു, ശിവൻ പാലക്കാട്‌, അങ്കമാലി രവി, കുന്നത്തൂർ പ്രസാദ്, പി.കെ.ഗോപി, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ബാർ മുതലാളിമാർക്ക് മാത്രമായി നയം മാറിയിരിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.