apr25b

ആറ്റിങ്ങൽ: മുപ്പത്തിയൊന്ന് വർഷത്തെ അദ്ധ്യാപന സേവനത്തിനുശേഷം കിഴുവിലം ഗവ. യു.പി.എസിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന എസ്. സതീഷ് കുമാറിന് നാട്ടുകാരും സ്കൂൾ പി.ടി.എയും യാത്ര അയപ്പു നൽകി. എം.എൽ.എമാരായ വി. ശശി,​ ഒ.എസ്. അംബിക എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ജനപ്രതിനിധികളായ അഡ്വ. ഷൈലജാ ബീഗം,​ ആർ. മനോൻമണി,​ പി.സി. ജയശ്രീ,​ അഡ്വ. ആർ. മണികണ്ഠൻ നായർ,​ കവിത സന്തോഷ്,​ എസ്.സുലഭ,​ എസ്.വിനിത,​ ജി. ഗോപകുമാർ,​ അനീഷ്,​ജി.ജി,​ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി,​ ബി.പി.ഒ പി.സജി എന്നിവർ സംസാരിച്ചു.